Every Sunday at 6 Pm OHM NZ facilitates a Zoom session for Bhagawatham class conducted by Acharya Mini Mohan. Acharya Mini Mohan has dedicated her life to imparting our spiritual and vedic knowledge. Her Gurus include Bhagawatha Sri Narayan ji, Swami Udit Chaitanya. She is the main Guru of “Bharatiya Vicharadhara”, an institution based in Mumbai, through which she has gained lots of students. She has also been the Yagnacharya at various Bhagawatha Sapthahams. She has students world wide through her classes online.
For our members in New Zealand, OHM NZ facilitates a Zoom Session for her Bhagawatham classes. Many of our members are part of this class and attend the sessions regularly. Those who are interested to be part of this class email info@ohmnz.org.nz with your phone number. You will be added to a whatsapp group for the class.
എല്ലാ ഞായറാഴ്ചയും വൈകുന്നേരം 6 മണിക്ക് OHM NZ, ആചാര്യ മിനി മോഹൻ നയിക്കുന്ന ഭാഗവതം ക്ലാസ്സിനായി സൂം സെഷൻ നടത്തുന്നു. ആചാര്യ മിനി മോഹൻ നമ്മുടെ ആത്മീയവും വൈദികവുമായ അറിവുകൾ പകർന്നു നൽകുന്നതിനായി തൻ്റെ ജീവിതം സമർപ്പിച്ചു. ആചാര്യയുടെ ഗുരുക്കന്മാരിൽ ഭാഗവത ശ്രീ നാരായൺ ജി, സ്വാമി ഉദിത് ചൈതന്യ എന്നിവരും ഉൾപ്പെടുന്നു. മുംബൈ ആസ്ഥാനമായുള്ള “ഭാരതീയ വിചാരധാര” എന്ന സ്ഥാപനത്തിന്റെ പ്രധാന ഗുരുവാണ് അവർ. ഈ പ്രസ്ഥാനത്തിൽ കൂടി ധാരാളം ശിഷ്യ സമ്പത്തു നേടിയിട്ടുണ്ട്. വിവിധ ഭാഗവത സപ്താഹങ്ങളിൽ യജ്ഞാചാര്യയായും പ്രവർത്തിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളിലൂടെ ആചാര്യക്ക് ലോകമെമ്പാടും വിദ്യാർത്ഥികളുണ്ട്.
ന്യൂ സിലാൻഡിലെ ഞങ്ങളുടെ അംഗങ്ങൾക്കായി, OHM NZ ആചാര്യ മിനി മോഹൻ്റെ ഭാഗവതം ക്ലാസുകൾക്കായി ഒരു സൂം സെഷൻ നടത്തുന്നു. ഞങ്ങളുടെ അംഗങ്ങളിൽ പലരും ഈ ക്ലാസിൻ്റെ ഭാഗമാണ്, കൂടാതെ സെഷനുകളിൽ പതിവായി പങ്കെടുക്കുകയും ചെയ്യുന്നു. ഈ ക്ലാസിൻ്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർ നിങ്ങളുടെ ഫോൺ നമ്പർ സഹിതം info@ohmnz.org.nz എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. ക്ലാസിനായി നിങ്ങളെ ഒരു whatsapp ഗ്രൂപ്പിലേക്ക് ചേർക്കും.